Tuesday, April 2, 2013

കാവിഭീകരരെ ഒറ്റപെടുത്തുക.

    പറമ്പിൽ മേഘലയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച മാസങ്ങളായി RSS എന്ന തെമ്മടികൂടത്തിന്റെ അഴിഞ്ഞാട്ടം നടക്കുകയാണ്. RSS സംഘം അഴിച്ചു വിട്ട ക്രിമിനൽ സംഘങ്ങൾ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള പോലൂര്,വെട്ടുപുരക്കണ്ടിതാഴം,കാരാട്ടുത്തഴം ,പറമ്പിൽ പ്രദേശങ്ങളിൽ ജനങ്ങളിൽ ഭീതി പരത്തുകയാണ്.
     പ്രചരണങ്ങൾ വ്യാപകമായി നശിപിക്കപെടുന്നു. DYFI പ്രചരണം നടത്തുന്ന പോസ്റ്റുകളിലും മറ്റും കരിയോയിൽ ഒഴിച്ചും,ബോർഡുകൾ നശിപിച്ചും അവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. നിലവിൽ CPIM ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവര്തിക്കുന്ന്ന പറമ്പിൽ ബ്രാഞ്ച് ഓഫീസിനു നേരെയും അക്രമം ഉണ്ടായി. ഇതിൽ പ്രതിഷേധിച് CPIM ൻറെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തി. 
     ചെങ്കൊടി കത്തിച്ചാൽ ആശയം നശിക്കും ഈന്ന് കരുതുന്ന ഇവർ ചരിത്രം ചാരമാകും എന്ന് കരുതി കലണ്ടറ കത്തിക്കുന്നവരാണ് . ഇത്തരം നെറികെട്ട പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ RSS  നേതൃത്വവും ഇവരെ നിലക്ക് നിർത്താൻ നിയമപാലകരും തയ്യാറായില്ലെങ്കിൽ പൊതുജനം ആ കടമ ഏറ്റെടുകുകയും നിയമ വാഴ്ച തകരാറിലാവാൻ അതൊരു കാരണം ആകുമെന്നും ബന്ധപെട്ടവരെ ഞങ്ങൾ ഒര്മിപിക്കുകയാണ്.




Wednesday, November 7, 2012

ബസ് നിരക്ക് വര്‍ധിപ്പിച്ചു; മിനിമം 6 രൂപ



തിരു: സംസ്ഥനത്ത് ബസ് ഓട്ടോ ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ബസ് മിനിമം ചാര്‍ജ് 5 രൂപയില്‍ നിന്ന് 6 രൂപയായാണ് വര്‍ധിക്കുക. ടാക്സി മിനിമം ചാര്‍ജ് 60 രൂപയില്‍ നിന്ന് 100 രൂപയായും ഓട്ടോ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 15 രൂപയായും ഉയരും. 2011 ആഗസ്ത് 8നാണ് ബസ് ചാര്‍ജ് അവസാനമായി വര്‍ധിപ്പിച്ചത്.

Wednesday, October 3, 2012

ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കും


 

 
ന്യൂഡല്‍ഹി: ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കും. ഇതു സംബന്ധിച്ച് കേന്ദ്രപെട്രോളിയം മന്ത്രാലയം നീക്കം തുടങ്ങി. ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടും. ഡീസല്‍ വില ഘട്ടം ഘട്ടമായി കൂട്ടാനാണ് തീരുമാനം. എണ്ണ സബ്സിസിഡി കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. അടുത്ത മാര്‍ച്ചില്‍ എണ്ണ സബ്സിസിഡി ഇല്ലതാക്കാനാണ് ശ്രമം. സെപ്തംബറില്‍ ഡീസല്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ധനവില വര്‍ധിപ്പിചതും സബ്സിഡി ഒഴിവാക്കിയതും കടുത്ത പ്രതിഷേധത്തിനു വഴിവച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ്.

Monday, July 16, 2012

DYFI പറമ്പില് മേഖല സമ്മേളനം ഓഗസ്റ്റ്-5, പോലൂർ


DYFI പറമ്പില്‍ മേഖല സമ്മേളനം
ഡി.വൈ.എഫ്.ഐ പറമ്പില്‍ മേഖല സമ്മേളനം ഓഗസ്റ്റ്‌-5,6 തിയ്യതികളിലായ് പോലുരില്‍ വെച്ച് നടക്കും. ജൂലൈ 15 നു ചേര്‍ന്ന സ്വാഗത സംഗം രൂപികരണ യോഗത്തില്‍ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി  ജൂലൈ 29 നു പതാക കൊടിമര ജാഥകള്‍ സംഘടിപ്പിക്കും.

Tuesday, May 15, 2012

കോടിയേരി വക്കീല്‍ നോട്ടീസയച്ചു


അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളമനോരമ, മാതൃഭൂമി പത്രങ്ങള്‍ക്കെതിരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ വക്കീല്‍ നോട്ടീസയച്ചു. ഫസല്‍വധവുമായി ബന്ധപ്പെട്ട് പത്രങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് മാനഹാനിയുണ്ടാക്കിയെന്നും വാര്‍ത്ത തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് അഡ്വ. കെ വിശ്വന്‍ മുഖേനയാണ് നോട്ടീസയച്ചത്. മനോരമ മെയ് 14ന് പത്താംപേജില്‍ "ശിക്ഷകിട്ടിയത് രക്ഷകന്" എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ "പരിശീലനം കിട്ടിയ ആര്‍എസ്എസ്സുകാരാണ് കൃത്യംചെയ്തതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അതേദിവസം പരസ്യമായി പ്രഖ്യാപിച്ചു" എന്നാണ് എഴുതിയത്. ഈ പ്രസ്താവനയെ തുടര്‍ന്ന് പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്ന പരാമര്‍ശവുമുണ്ടായി. ഇത്തരമൊരു പരാമര്‍ശം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയിട്ടില്ല. 2006 ഒക്ടോബര്‍ 23ന് മനോരമയില്‍ വന്ന "സമാധാന ആഹ്വാനവുമായി സര്‍വകക്ഷിയോഗം" എന്ന വാര്‍ത്തക്ക് വിരുദ്ധമാണിതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സമാന പരാമര്‍ശത്തോടെയുള്ള വാര്‍ത്ത മാതൃഭൂമി പത്രം മെയ് 12നും 13നും പ്രസിദ്ധീകരിച്ചു. വസ്തുതാവിരുദ്ധമായ വാര്‍ത്ത സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് പത്രങ്ങള്‍ നടത്തിയത്. നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്നത് പത്രധര്‍മമല്ല. നിരുത്തരവാദപരവും അപലപനീയവുമാണിത്. മാനഹാനിയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്ത സൃഷ്ടിച്ചത്. നിയമവിരുദ്ധവും മാധ്യമ മര്യാദക്ക് നിരക്കാത്തതുമായ നുണ വാര്‍ത്ത ഉടന്‍ തിരുത്തണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, പത്രാധിപര്‍ കെ കേശവമേനോന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി വി ഗംഗാധരന്‍, കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കും മലയാളമനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍മാത്യു, പ്രിന്റര്‍ ആന്‍ഡ്് പബ്ലിഷര്‍ എന്നിവര്‍ക്കുമാണ് നോട്ടീസയച്ചത്. 
Source :Deshabhimani

പെട്രോളിന് 8 രൂപ കൂട്ടുന്നു

രാജ്യത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വിലക്കയറ്റത്തിന് ആക്കംകൂട്ടുംവിധം പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിയുന്നതോടെ പെട്രോള്‍ വില കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെയും പൊതുമേഖലാ എണ്ണക്കമ്പനികളുടെയും നീക്കം. പെട്രോള്‍ വില ഉടന്‍ ലിറ്ററിന് എട്ടുരൂപ കൂട്ടണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. നികുതിയുള്‍പ്പെടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ ഒന്‍പത് രൂപയിലേറെ വര്‍ധനയുണ്ടാകും.

മെയ് 22നാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. മെയ് അവസാനത്തോടെ പെട്രോള്‍ വില കൂട്ടുമെന്നാണ് എണ്ണക്കമ്പനി മേധാവികള്‍ പറയുന്നത്. ഇതിനിടെ, ഏപ്രിലില്‍ രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.23 ശതമാനമായാണ് വര്‍ധിച്ചത്. ഇതോടെ റിസര്‍വ് ബാങ്ക് അടിസ്ഥാനിരക്ക് ഇനിയും കുറയ്ക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. വിദേശനാണയ വിപണിയില്‍ ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കൂടുതല്‍ ഇടിഞ്ഞു. ഒരു ഡോളറിന് 53.97 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലെ 54.30 ആണ് രൂപയുടെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിനിമയനിരക്ക്. പെട്രോള്‍ ഇറക്കുമതിവിലയേക്കാള്‍ ഏഴുരൂപ കുറച്ചാണ് വില്‍ക്കുന്നതെന്ന് അവകാശപ്പെട്ടാണ് എണ്ണക്കമ്പനികള്‍ വിലവര്‍ധന ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ചുമാസമായി പെട്രോള്‍ വില വര്‍ധിപ്പിക്കാത്തതിലൂടെ സംഭവിച്ച വരുമാനഷ്ടം നികത്താന്‍ ലിറ്ററിന് ഒരുരൂപയുടെ അധിക വര്‍ധന കൂടി വേണമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. പിന്നീട് ഓരോ രണ്ടാഴ്ചയും വിപണിവിലയ്ക്ക് അനുസൃതമായി വില്‍പ്പനവില മാറ്റുകയും വേണം. ബജറ്റ് സമ്മേളനത്തിനു ശേഷം ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്ന ആവശ്യവും എണ്ണക്കമ്പനികള്‍ക്കുണ്ട്. ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 13.91 രൂപയും മണ്ണെണ്ണയ്ക്ക് 31.49 രൂപയും പാചകവാതകം സിലിണ്ടറിന് 480.50 രൂപയും വരുമാനഷ്ടം വരുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നുന്നു. പെട്രോള്‍ ഒഴികെയുള്ള ഇന്ധനങ്ങളുടെ വിലനിയന്ത്രണാധികാരം ഇപ്പോഴും സര്‍ക്കാരിനാണ്്. ബജറ്റ് സമ്മേളനത്തിനുശേഷം ഈ മൂന്ന് ഇന്ധനത്തിന്റെയും വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സമിതി വിളിച്ചുകൂട്ടാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി വില വര്‍ധിപ്പിച്ചത്.


2010 ജൂണില്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം 15 തവണയോളം വില കൂട്ടി. ലിറ്ററിന് 20 രൂപയിലേറെയാണ് രണ്ടുവര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചത്. നികുതിനിരക്കില്‍ കുറവുവരുത്തി വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. കമ്പനികളുടെ ആവശ്യം ന്യായമാണെന്നും വിലവര്‍ധന പരിഗണനയിലാണെന്നും പെട്രോളിയം മന്ത്രി ജയ്പാല്‍റെഡ്ഡി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. വിലവര്‍ധന അനിവാര്യമാണെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. എന്നാല്‍, അഞ്ചുസംസ്ഥാനത്തെ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധവും സര്‍ക്കാരിന് ഇക്കാര്യത്തില്‍ തടസ്സമായി. ഇന്ധനവില വര്‍ധിക്കുന്നതോടെ ഇപ്പോള്‍ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പം കൂടുതല്‍ തീക്ഷ്ണമാകും. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരും. യാത്ര- ചരക്കുനിരക്കുകളും ഗണ്യമായി കൂടും. ഏപ്രിലില്‍ പണപ്പെരുപ്പം 6.67 ശതമാനമായിരിക്കുമെന്നായിരുന്നു വിവിധ ഏജന്‍സികള്‍ നടത്തിയ പ്രവചനമെങ്കിലും അതിലും ഉയരത്തില്‍ പണപ്പെരുപ്പം നിലകൊള്ളുന്നത് സമ്പദ്വ്യവസ്ഥയില്‍ ആശങ്കയുടെ നിഴല്‍പരത്തുകയാണ്. മൊത്തവില സൂചികയിലെ 65 ശതമാനവും കൈയാളുന്ന നിര്‍മിത ഉല്‍പ്പന്നങ്ങളുടെ വിലസൂചിക അവലോകന കാലയളവില്‍ 5.12 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ വില 9.71 ശതമാനവും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില 10.49 ശതമാനവും വര്‍ധിച്ചിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവില സൂചികയാകട്ടെ 10.41 ശതമാനത്തില്‍നിന്ന് 11.03 ശതമാനമായി ഉയര്‍ന്നു.

Source :Deshabhimani

Thursday, October 20, 2011

മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് റിപ്പോര്‍ട്ട് ചോര്‍ത്തി

തിരു: ടി വി രാജേഷ് എംഎല്‍എയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പൊലീസ് റിപ്പോര്‍ട്ട് വാര്‍ത്താക്കുറിപ്പായി ചോര്‍ത്തി നല്‍കി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പല്ലെന്ന ആമുഖത്തോടെയാണ് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഇ മെയിലില്‍നിന്ന് ഔദ്യോഗിക രഹസ്യം ചോര്‍ത്തി മാധ്യമങ്ങളിലെത്തിച്ചത്. ഔദ്യോഗിക രഹസ്യം ചോര്‍ത്തല്‍ , സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനം, നിയമസഭയോടുള്ള അനാദരവ് എന്നീ ഗുരുതരമായ കുറ്റങ്ങള്‍ക്കു പുറമെ എംഎല്‍എമാരുടെ അവകാശലംഘനവുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണിച്ചത്. സ്പീക്കര്‍ക്ക് രാജേഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടാണ് ഡിജിപിയുടെ റിപ്പോര്‍ട്ടെന്ന പേരില്‍ രാഷ്ട്രീയലക്ഷ്യത്തോടെ പുറത്തുവിട്ടത്. സഭാംഗം സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പൊലീസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടാണ് ഇത്. സ്പീക്കറുടെ ഓഫീസില്‍ നിന്ന് മഹിളാ കോണ്‍ഗ്രസിന്റെ പ്രസ്താവന ഫാക്സ് ചെയ്തതിനേക്കാള്‍ വലിയ കുറ്റമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായതെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. രണ്ടു പേജുള്ള റിപ്പോര്‍ട്ട് ദേശാഭിമാനി, കൈരളി, ജനയുഗം എന്നിവ ഒഴികെ എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കി. ഔദ്യോഗിക വാര്‍ത്താകുറിപ്പുകള്‍ നല്‍കുന്ന ുരേവമരസീുെ@ഴാമശഹ.രീാ എന്ന ഇ മെയിലില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 8.48നാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. വെഞ്ഞാറമൂട്ടില്‍ ഉണ്ടായ സംഭവത്തില്‍ ടി വി രാജേഷ് വനിതാ പൊലീസിനെ അപമാനിച്ചതായി ഡിജിപി റിപ്പോര്‍ട്ട് എന്ന് മനോരമ ചാനലാണ് രാത്രി ഒമ്പതോടെ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തൊട്ടു പിന്നാലെ മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു. എന്നാല്‍ ,താന്‍ ഈ പരാതി അന്വേഷിച്ചിട്ടില്ലെന്നും അത്തരം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഡിജിപി ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ എംഎല്‍എയാണെന്ന് തിരിച്ചറിഞ്ഞിട്ടും ട്രാഫിക് പൊലീസ് അപമാനിച്ചെന്ന് ടി വി രാജേഷ് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ റൂറല്‍ എസ്പിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ടി വി രാജേഷിനെ ട്രാഫിക് പൊലീസ് അപമാനിച്ചില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ടി വി രാജേഷും ജെയിംസ് മാത്യുവും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ചെന്ന യുഡിഎഫ് ആരോപണം കള്ളമാണെന്ന് സഭയിലെ ദൃശ്യങ്ങള്‍ തെളിയിച്ചതോടെയാണ് പിടിച്ചു നില്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ച് പുതിയ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് പടച്ചത്.

Friday, September 30, 2011

എന്‍ഡോസള്‍ഫാന് സമ്പൂര്‍ണ്ണനിരോധനം


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ ്അന്തിമ ഉത്തരവ്. കാസര്‍ഗോഡ് ജില്ലയിലെയടക്കം ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്്. ഇപ്പോള്‍ നിര്‍മ്മിച്ച് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉല്‍പന്നങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സുപ്രീം കോടതി താല്‍ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മിച്ചു സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി കയറ്റുമതി ചെയ്തതിനുശേഷം രാജ്യത്ത് ഈ കീടനാശിനിയുടെ നിര്‍മ്മാണവും വിതരണവും പാടില്ല. കമ്പനികളുടെ. ഇപ്പോഴുള്ള 1990.596 മെട്രിക് ടണ്‍ ശേഖരമാണ് കയറ്റുമതി ചെയ്യാന്‍ അനുവാദം കൊടുത്തത്.രാജ്യത്തൊരിടത്തും മലിനീകരണപ്രശ്നമുണ്ടാവാത്ത തരത്തില്‍ വേണം കയറ്റുമതിയെന്നും കോടതി വ്യവസ്ഥ ചെയ്തു. സര്‍ക്കാരും മറ്റു ഏജന്‍സികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കഴിഞ്ഞ മെയ് 13ന് ഇക്കാര്യത്തില്‍ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കയറ്റുമതിയും തടയണമെന്ന് ഡിവൈഎഫ്ഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.മറ്റു രൂപത്തില്‍ എന്‍ഡോസള്‍ഫാന്‍ മടങ്ങിയെത്താതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും ഉത്തരവിലുണ്ട്.മാരകകീടനാശിനിയുടെ കെടുതികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണെന്ന് എസ്എച്ച് കപാഡിയ,സ്വതന്ത്രകുമാര്‍ ,കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതോടെ വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ദുരിതത്തില്‍ കഴിഞ്ഞ കാസര്‍ഗോട്ടെയും മറ്റും ജനങ്ങള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും ആശ്വാസകരമാണ് കോടതിവിധി

Wednesday, September 21, 2011

കല്‍പ്പറ്റയില്‍ അഴിഞ്ഞു വീണത് പണിയരുടെ മാനം

കല്‍പ്പറ്റ: സിവില്‍സ്റ്റേഷന്‍ വളപ്പിലേക്ക് കറുത്ത കച്ചകെട്ടി വന്നുവെന്ന കുറ്റം മാത്രമാണ് ഈ പണിയ സ്ത്രീകള്‍ ചെയ്തത്. പട്ടയത്തിനു പകരം പൊലീസ് തങ്ങളുടെ ഉടുതുണി അഴിക്കുമെന്ന് അവര്‍ സ്വപ്നത്തിലും കരുതിയിരുന്നില്ല. കഴിഞ്ഞ 16ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട്ടുകാരിയായ ആദിവാസി ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയും പങ്കെടുത്ത ചടങ്ങിനെത്തിയ പണിയ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായിരുന്നു ഈ ദുരനുഭവം. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കൊപ്പമാണ് അവര്‍ മുഖ്യമന്ത്രിയുടെ പട്ടയമേളക്കെത്തിയത്. നിരന്നുനില്‍ക്കുന്ന കാക്കിപ്പടയ്ക്കിടയിലൂടെ കടന്നപ്പോള്‍തന്നെ ആദിവാസി സ്ത്രീകളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരുന്നു. അപ്പോഴാണ് പൊലീസുകാര്‍ അരയില്‍ തപ്പാന്‍ തുടങ്ങിയത്. തങ്ങള്‍ അരയില്‍ കെട്ടുന്ന പരമ്പരാഗത വേഷം കറുത്തതായിപ്പോയതാണ് പണിയ സ്ത്രീകള്‍ക്ക് വസ്ത്രം നഷ്ടപ്പെടുത്തിയത്. ഉറുമാല്‍ എന്ന കച്ചയഴിച്ചെടുക്കാന്‍ പുരുഷ പൊലീസുകാരും ഉണ്ടായിരുന്നതായി സ്ത്രീകള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണിക്കാനുള്ള കറുത്ത കൊടിയാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ തുണിയഴിച്ചത്. എന്തിന് തങ്ങളെ അപമാനിക്കുന്നുവെന്ന ചോദ്യത്തിന് പൊലീസുകാര്‍ മറുപടി നല്‍കിയതുമില്ല. ആള്‍ക്കൂട്ടത്തില്‍ അപമാനിതരായ സ്ത്രീകള്‍ ഉടുമുണ്ട് അഴിഞ്ഞുപോകുമെന്ന ഭീതിയില്‍ പട്ടയം വാങ്ങാന്‍ പോയില്ല.


Source : deshabhimani

വീണ്ടും പൊലീസ് ഭീകരത


തിരു/കോഴിക്കോട്: പൊലീസിനെ കയറൂരി വിടുന്ന സംസ്ഥാനസര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്തും കോഴിക്കോട്ടും ഭീകര പൊലീസ് തേര്‍വാഴ്ച. പൊലീസ് മര്‍ദനത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെയും റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയുമാണ് ക്രൂരമായി തല്ലിച്ചതച്ചത്.


തലസ്ഥാനത്ത് ലത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സിന്‍ഡിക്കറ്റ് അംഗവുമായ ഷിജുഖാന്‍ , സംസ്കൃത കോളേജ് യൂണിറ്റ് പ്രസിഡന്റ് പ്രേംദാസ്, ജില്ലാകമ്മിറ്റി അംഗം അമൃത തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റു. ജലപീരങ്കി പ്രയോഗത്തെതുടര്‍ന്ന് ചിതറി ഓടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നാണ് സായുധ പൊലീസ് സംഘം വേട്ടയാടിയത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ശത്രുതാവളത്തിലേക്ക് എന്നപോലെ 18 തവണ കണ്ണീര്‍വാതകഷെല്‍ വര്‍ഷിച്ചു. ഒരു ഗ്രനേഡും പൊട്ടിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ ആകെ കുഴപ്പമെന്ന പ്രതീതി സൃഷ്ടിച്ച് ഭീകര താവളത്തിലേക്കെന്നപോലെയായിരുന്നു പൊലീസ് അഴിഞ്ഞാട്ടം. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജിലും മറ്റും പൊലീസ് നടത്തിയ ക്രൂരമായ വിദ്യാര്‍ഥിവേട്ടയില്‍ പ്രതിഷേധിക്കാനായിരുന്നു മാര്‍ച്ച്. ജലപീരങ്കിയില്‍ ചെവിയടിച്ച് ബാരിക്കേഡിലേക്ക് തെറിച്ചു വീണ് ബോധം മറഞ്ഞ ഷിജുഖാനെ പൊലീസ് അവിടെയിട്ടും തല്ലി. പൊലീസിന്റെ ലാത്തിയടിയേറ്റ് പി ബിജുവും വീണു. വിദ്യാര്‍ഥിനികളും മറ്റ് നേതാക്കളുമെത്തിയാണ് ഇവര്‍ക്ക് സുരക്ഷാകവചം തീര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഷിജുഖാനെയും പ്രേംദാസിനെയും ഉടനെ ഗവ. ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ ഷിജുഖാനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട്ട് ഒരു പ്രകോപനവുമില്ലാതെയാണ് യുവാക്കള്‍ക്കെതിരെ ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജില്‍ യുവതിയടക്കം നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും ഏഴു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ നാലു പൊലീസുകാര്‍ക്കും പരിക്കുണ്ട്.

വീക്ഷണം ഫോട്ടോഗ്രാഫറുടെ ക്യാമറ പൊലീസ് തല്ലിത്തകര്‍ത്തു. പകല്‍ പന്ത്രണ്ടോടെ ആരംഭിച്ച പൊലീസ് വേട്ട മണിക്കൂറുകളോളം നീണ്ടുനിന്നു. പ്രവര്‍ത്തകരെ ഓടിച്ചിട്ട് തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ 17പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എകരൂല്‍ ചൊരിയങ്ങല്‍ സിയാദ്, വെള്ളിപ്പറമ്പ് പാറക്കാമ്പലത്ത് അനില്‍കുമാര്‍ , ചേവായൂര്‍ കുരുങ്ങുമ്മല്‍ അരുണ്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബൈജു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം വരുണ്‍ ഭാസ്കര്‍ , ഡി ബിജേഷ്, ജില്ലാകമ്മിറ്റി അംഗം സി എം ജംഷീര്‍ , കോട്ടൂളി കളംകൊല്ലിത്താഴം പിങ്കി പ്രമോദ് തുടങ്ങിയവര്‍ക്കും പരിക്കുണ്ട്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ എ പി ഭവിത, ഫോട്ടോഗ്രാഫര്‍മാരായ പ്രകാശ് കരിമ്പ (വീക്ഷണം), പി ജെ ഷെല്ലി (കേരളകൗമുദി), പി എന്‍ ശ്രീവത്സന്‍(മനോരമ), ജോണ്‍സണ്‍ വി ചെറിയത്ത് (മാധ്യമം), സി ബി പ്രദീപ് കുമാര്‍ (വര്‍ത്തമാനം), രാജേഷ് മേനോന്‍ (മംഗളം) എന്നിവര്‍ക്കും പരിക്കേറ്റു. സൗത്ത് അസി. കമീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂര്‍ റോഡിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചാണ് നരനായാട്ട് നടത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാതെ മണിക്കൂറുകളോളം ടൗണ്‍പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു.

Tuesday, August 2, 2011

എന്‍ഡോസള്‍ഫാന്‍ : നിരോധനം ഉടനെ വേണ്ടെന്ന് കേന്ദ്രം

എന്‍ഡോസള്‍ഫാന്‍ : നിരോധനം ഉടനെ വേണ്ടെന്ന് കേന്ദ്രം 


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. 11 വര്‍ഷം കൊണ്ട് ഇത് നിരോധിച്ചാല്‍ മതി. കേരളത്തിന്റെ ചില പ്രദേശത്ത് താമസിക്കുന്നവരില്‍ കാണുന്ന വൈകല്യത്തിനു കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ 11 വര്‍ഷം കൊണ്ട് നിരോധിച്ചാല്‍ മതിയെന്നാണ് സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ തീരുമാനിച്ചിട്ടുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കൊടിയ ദുരന്തംവിതച്ച എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫഐ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ രേളത്തെ ഞെട്ടിക്കുന്ന നിലപാട് അറിയിച്ചത്.

Source deshabhimani

Monday, May 17, 2010

Socialism Is The Future, The Future Is Ours

  • The DYFI declares its intention to build a broad based, strong and united youth movement in India, embracing every youngman and woman who pledges to fight for the upliftment and betterment of our youth as a whole.

  • It pledges to fight for the full democratic rights of youth.

  • It stands for the uncurtailed right to democratic and independent expression and movement, and the right to form assemblies and associations of youth.

  • It seeks to organise and mobilise youth to fight against the forces of authoritarianism and dictatorship, and in defence of the uncurtailed democratic rights and freedom of our people.

  • It works for the right of youths to participate in the activities of public bodies through the representatives of the organised youth.

  • It strives to inculcate among the young men and women a sense of responsibility and secular and democratic consciousness as citizens of the multi-national Indian Union, so that they fight against every manifestation of discrimination and oppression based on race, sex, caste, religion, language and region, and to work for communal harmony, secularism, democracy and social equality.

  • It fights for the establishment of a scientific and democratic educational system which will be easily accessible for all boys and girls.

  • It makes sustained efforts to inculcate among the youth progressive social, cultural and moral values, and to fight against all manifestations of backward and decadent culture and obscurantist outlook on life.

  • It expresses its strong desire, and works for the establishment of fraternal and cordial relations with other youth organisations in our country which stand for secularism, democracy, and social advance, and expresses its readiness to have united action with other youth organisations on commonly agreed issues and demands.

  • The DYFI takes active part in the struggle for the liquidation of all forms of colonialism and neo-colonialism and in the struggle against the fetters of monopoly capitalism and feudal and semi-feudal landlordism in our national economy, and thus pave the way for the establishment of popular democracy and a socialist order of society.

  • The youth as an integral part of society shall extend its solidarity to all the democratic struggles of the workers, peasants, middle class and all other progressive strata and individuals, and it seeks the co-operation and support of all other democratic forces for the cause of youth and their struggles.

  • The DYFI makes sustained efforts to imbibe and spread the ideas of anti-imperialism, national independence, democracy and socialism. It extends its solidarity and support to all the forces fighting for national independence, democracy, peace and socialism, and against the forces of war and aggression.